മുഴപ്പിലങ്ങാട് പള്ളി മഖാം കത്തിയനിലയിൽ

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മേൽപാലത്തിന് സമീപം സീതി​െൻറ പള്ളിയോട് ചേർന്നുള്ള മഖാമി​െൻറ അകത്തളം കത്തിയനിലയിൽ. ബുധനാഴ്ച രാവിലെ മദ്റസയിൽ എത്തിയ കുട്ടികളാണ് മഖാമിനകത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. പള്ളി അധികൃതർ അറിയിച്ചതിനെത്തുടർന്ന് എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മഖാമിന് ചുറ്റും കയർ കെട്ടി ആളുകൾ പ്രവേശിക്കുന്നത് തടഞ്ഞു. ഫിംഗർപ്രിൻറ്, ഫോറൻസിക് സയൻസ് വിഭാഗവും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. 50 വർഷത്തിലധികം പഴക്കമുള്ള മഖാമിനകത്ത് ഒരുമീറ്റർ ഉയരത്തിൽ രണ്ടു മഖ്ബറകളും അതിന് ഇരുവശവും തറയിൽ ഓരോ മഖ്ബറയുമാണുള്ളത്. ഇതിൽ ഉയരത്തിലുള്ള രണ്ടു മഖ്ബറയാണ് കത്തിയത്. ഇതിന് മുകളിൽ അണിയിച്ച പച്ചപ്പട്ടുകളും കത്തിനശിച്ചു. സന്ദർശകർ മഖാമിന് പുറത്താണ് പ്രാർഥന നടത്താറുള്ളത്. മഖാമിനകത്തെ മഖ്ബറ ദർശനത്തിനെത്തുന്നവരുടെ സൗകര്യം പരിഗണിച്ച് ഇരുവശങ്ങളിലുള്ള ജനലുകൾ മുഴുവൻ സമയവും തുറന്നുവെക്കാറാണ് പതിവ്. മഖ്ബറക്കകം കത്തിയതി​െൻറ ചൂട് കാരണം ജനലുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവമറിഞ്ഞ് മുസ്ലിംലീഗ് നേതാവ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല കോൺഗ്രസ് പ്രസി. സതീശൻ പാച്ചേനി, ജില്ല മുസ്ലിംലീഗ് പ്രസി. പി. കുഞ്ഞിമുഹമ്മദ്, ട്രഷറർ വി.പി. വമ്പൻ, വൈസ് പ്രസി. അഡ്വ. പി.വി. സൈനുദ്ദീൻ, സി.പി.എം ജില്ല െസക്രട്ടറി പി. ജയരാജൻ, തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീർ, ജില്ല മുസ്ലിംലീഗ് സെക്രട്ടറിമാരായ അഡ്വ. കെ.എ. ലത്തീഫ്, കെ.പി. താഹിർ, ഇബ്രാഹിം ബാഖവി പൊന്യം, യഹ്കൂബ് സഹദി, സി.എം. നസീർ, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, പി. ഹമീദ് മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി അംഗം കളത്തിൽ ബഷീർ, വെൽെഫയർ പാർട്ടി പ്രതിനിധി എം.കെ. അബ്ദുറഹ്മാൻ, അഡ്വ. പ്രദീപ് പുതുക്കുടി, മുനീർ പാച്ചാക്കര, സി.കെ. റഷീദ്, എസ്.ഡി.പി.ഐ നേതാവ് തറമ്മൽ നിയാസ് തുടങ്ങി നിരവധി നേതാക്കൾ മഖാം സന്ദർശിച്ചു. മഖാം കത്തിയത് സമഗ്രമായി അേന്വഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.