'വയൽക്കിളി സമരം അനാവശ്യം'

തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്നത് അനാവശ്യ സമരമാണെന്ന് സി.എം.പി അരവിന്ദാക്ഷൻ വിഭാഗം നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കീഴാറ്റൂർവഴിതന്നെ ബൈപാസ് ആകാമെന്നും ഇവർ വ്യക്തമാക്കി. കേരളത്തിൽ ദേശീയപാത വികസനം അനിവാര്യമാണ്. അതിനായി ചില നഷ്ടങ്ങൾ സഹിക്കേണ്ടിവരും. കീഴാറ്റൂരിൽ തെറ്റിദ്ധാരണ പരത്തുന്നതരത്തിലാണ് വയൽക്കിളികളുടെ സമരം. 60 സ്ഥലമുടമകളിൽ 56 പേരും ഭൂമി വിട്ടുനൽകാൻ സന്നദ്ധരാണ്. ഈ സാഹചര്യത്തിൽ കീഴാറ്റൂർ വഴിതന്നെ ബൈപാസ് നിർമാണമാകാമെന്നും സി.എം.പി ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രൻ, സി.കെ. നാരായണൻ, പി.പി. മോഹനൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.