വയോജനങ്ങൾക്ക്​ 70 പകൽവീടുകൾ ^മന്ത്രി ശൈലജ

വയോജനങ്ങൾക്ക് 70 പകൽവീടുകൾ -മന്ത്രി ശൈലജ കണ്ണൂര്‍: വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും ആനന്ദിക്കാനും സംസ്ഥാനത്ത് 70 പകല്‍വീടുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രായമായവര്‍ക്ക് രാവിലെമുതല്‍ വൈകീട്ടുവരെ സമയം ചെലവഴിക്കാനുള്ള രീതിയിലുള്ള സൗകര്യങ്ങളാണ് പകല്‍ വീടിൽ ഒരുക്കുക. പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള തുക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ആദ്യത്തെ പകല്‍വീട് അടുത്തമാസം കോഴിക്കോട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എ.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലപഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള, അമരവിള ബാലകൃഷ്ണന്‍, പി. ഗംഗാധരന്‍, പി. കുഞ്ഞിക്കണ്ണന്‍, സി.പി. ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.