കൗസർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ 'മാധ്യമം' ഹെൽത്ത് കെയറിനായി സമാഹരിച്ച തുക മാനേജർ സി.ടി. മുഹമ്മദ് നിസാറിൽനിന്ന് കണ്ണൂർ ബ്യൂറോ ചീഫ് എം.സി. നിഹ്മത്ത് ഏറ്റുവാങ്ങുന്നു
കണ്ണൂർ: മാരകരോഗങ്ങളാൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് പുല്ലൂപ്പിക്കടവ് കൗസർ ഇംഗ്ലീഷ് സ്കൂളിന്റെ കൈത്താങ്ങ്. 'മാധ്യമം' ഹെൽത്ത് കെയറിനായി വിദ്യാർഥികൾ സമാഹരിച്ച 2,50,705 രൂപയുടെ ചെക്ക് കൗസർ ഇംഗ്ലീഷ് സ്കൂൾ മാനേജർ സി.ടി. മുഹമ്മദ് നിസാറിൽനിന്ന് മാധ്യമം കണ്ണൂർ ബ്യൂറോ ചീഫ് എം.സി. നിഹ്മത്ത് ഏറ്റുവാങ്ങി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ മാധ്യമം ഹെൽത്ത് കെയർ കോഓർഡിനേറ്റർ എം.എം. റയീസ്, ഏരിയ ഫീൽഡ് കോഓർഡിനേറ്റർ കെ.പി. റഫീഖ്, കൗസർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ റഫീന അന്നൻ, വൈസ് പ്രിൻസിപ്പൽ സഹദ് കേയി തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളിൽ കാരുണ്യം-സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് സമാഹരിച്ചത്. സ്കൂളിനുള്ള ഉപഹാരവും കൂടുതൽ ഫണ്ട് സമാഹരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോകളും കൈമാറി. വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള മെഡലുകളും ട്രോഫികളും ചടങ്ങിൽ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.