മിശ്രിതരൂപത്തിൽ ഒളിപ്പിച്ച 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കോഴിക്കോട് ചേവായൂർ നെങ്ങോലത്ത് താഴത്ത് വീട്ടിൽ സുബൈറിൽ (41) നിന്നാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഷാർജയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. അരക്കെട്ടിലായിരുന്നു മിശ്രിതരൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത്. 2.391 കിലോഗ്രാം ഭാരമുള്ള രണ്ട് ചതുരക്കട്ടികളായിട്ടായിരുന്നു ഇവ ഉണ്ടായിരുന്നത്. സംശയത്തെ തുടർന്ന് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സ്വർണമിശ്രിതമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് 1.205 കിലോഗ്രാം സ്വർണം മിശ്രിതത്തിൽനിന്ന് വേർതിരിച്ചെടുത്തു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. അസി. കമീഷണർമാരായ എം.സി. രാജേന്ദ്ര ബാബു, ഇ.പി. ജോയ് തോമസ്, സൂപ്രണ്ടുമാരായ കെ.ആർ. ബിമൽ ദാസ്, പാട്രിക് േജാസഫ്, ബി.പി. ദാസ്മാലിക്, ഇൻസ്പെക്ടർമാരായ സത്യമേന്ദ്ര സിങ്, സന്ദീപ് കുമാർ, രാംലാൽ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. ഫോേട്ടാ: kdy1: കരിപ്പൂരിൽ പിടികൂടിയ സ്വർണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.