യു.ഡി.എഫ്​ വിളംബര ജാഥ

തളിപ്പറമ്പ്: കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ പ്രചാരണാർഥം യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ഇരുചക്ര വാഹന റാലി നടത്തി. ഏമ്പേറ്റിൽ ഡി.സി.സി സെക്രട്ടറി മനോജ് കൂവേരി ഉദ്ഘാടനം ചെയ്തു. ചിതപ്പിലെ പൊയിലിൽ നടന്ന സമാപന യോഗത്തിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.വി. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ.ടി. രാജീവൻ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, പി.വി. രാമചന്ദ്രൻ, എൻ. കുഞ്ഞിക്കണ്ണൻ, പി. ആനന്ദകുമാർ, വി.വി.സി. ബാലൻ, വി.വി. രാജൻ, പി. നാരായണൻ, ഫാറൂഖ് മഠത്തിൽ എന്നിവർ സംസാരിച്ചു. വി. ജാനകി സ്വാഗതവും സുരേശൻ പാച്ചേനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.