പയ്യന്നൂർ: ദീർഘകാലം കെ.പി.സി.സി അംഗവും പ്രമുഖ സഹകാരിയുമായിരുന്ന . നൂറുകണക്കിന് നാട്ടുകാരാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രാവിലെ മുതൽ വീട്ടിലും ആശുപത്രിയിലുമെത്തിയത്. ഉച്ചക്ക് 12ന് ചെറുവത്തൂർ തുരുത്തിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. രണ്ടുമണിക്ക് കണ്ടോത്തെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. എം.കെ. രാഘവൻ എം.പി, സി. കൃഷ്ണൻ എം.എൽ.എ, എം.സി. ഖമറുദ്ദീൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി തുടങ്ങിയവർ വീട്ടിലെത്തി. വൈകീട്ട് നാലുമണിക്ക് കണ്ടോത്തെ ശ്മശാനത്തിൽ സംസ്കരിച്ചു. തുടർന്ന് നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ അഡ്വ. ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കാസർകോട് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, എം. രാമകൃഷ്ണൻ, കെ.കെ. ഫൽഗുനൻ, എം. അബ്ദുല്ല, പി. രത്നാകരൻ, ടി.പി. സുനിൽ കുമാർ, പി. ഷിജിത്ത്, പി. ജയൻ, പി.വി. കൃഷ്ണൻ, എം.കെ. രാജൻ, എ.പി. നാരായണൻ, കെ.എം. ഷംസുദ്ദീൻ, എം.പി. മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.