കണ്ണൂർ: കേരമേഖല രക്ഷപ്പെടണമെങ്കിൽ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നെല്ലിപ്പറമ്പ് മിനി വ്യവസായ എസ്റ്റേറ്റിൽ സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള കേരഗ്രാമം വെർജിൻ കോക്കനട്ട് ഓയിൽ നിർമാണ യൂനിറ്റിെൻറയും ഹരിതകർമ സേനയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജെയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത പ്ലാസ്റ്റിക് മാലിന്യ ശേഖരണ ബോക്സ് വിതരണം ചെയ്തു. പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. രമ ഹരിതകർമസേനാംഗങ്ങൾക്കുള്ള യൂനിഫോം വിതരണം നിർവഹിച്ചു. പരിയാരം കൃഷി ഓഫിസർ എം. ഗംഗാധരൻ, ഹരിതകർമസേന കോഒാഡിനേറ്റർ വി. രാജീവൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ് സ്വാഗതവും കെ.വി. മധുസൂദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.