മദ്യനയത്തിനെതിരെ കരിദിനം: പ്രതിഷേധ ജാഥ നാളെ

കണ്ണൂർ: പഞ്ചായത്തുകൾക്കുള്ള മദ്യനിരോധനാധികാര വകുപ്പുകൾ എടുത്തുകളയുകയും ജനവിരുദ്ധ മദ്യനയം നടപ്പാക്കുകയും ചെയ്യുന്ന ഇടതുസർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണി നവംബർ ഒന്ന് കരിദിനമായി ആചരിക്കും. ഇതി​െൻറ ഭാഗമായി ബുധനാഴ്ച രാവിലെ 10ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രതിഷേധ ജാഥ കലക്ടറേറ്റ് പടിക്കൽ സമാപിക്കും. യോഗത്തിൽ അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കൺവീനർ അഷ്റഫ് മമ്പറം, രാജൻ കോരേമ്പത്ത്, എ. രഘു, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. നവംബർ ഒന്നിന് കടകൾ തുറക്കും -വ്യാപാരി വ്യവസായി സമിതി കണ്ണൂർ: നവംബർ ഒന്നിന് കടകൾ തുറക്കാൻ വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റി തീരുമാനം. ചിക്കൻ മർച്ചൻറ്സ് ഒാണേഴ്സ് സമിതി, ടെക്സ്റ്റൈൽ ആൻഡ് ഗാർമ​െൻറ് സമിതി, ഹോട്ടൽ ആൻഡ് മർച്ചൻറ്സ് സമിതി എന്നിവയുടെ കീഴിലുള്ള മുഴുവൻ കടകളും തുറന്നുപ്രവർത്തിക്കും. കടകൾക്ക് അധികൃതർ സംരക്ഷണം നൽകണം. പുതിയതെരു, താവക്കര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കടയടക്കണമെന്ന് ഭീഷണിയുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ഹർത്താൽ നടത്തി കണ്ണിൽപൊടിയിടാനാണ് സമരക്കാർ ശ്രമിക്കുന്നത്. ജി.എസ്.ടി വ്യാപാരികൾക്കാകെ വലിയ പ്രശ്നം തന്നെയാണ്. അത് മാറ്റം വരുത്താൻ കേന്ദ്രം വിചാരിക്കണം. അപാകതകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും വ്യാപാരികളുടെ അവകാശത്തി​െൻറ മൊത്തം കുത്തക ഹർത്താലിലൂെട നേടിയെടുക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി. സലിം അധ്യക്ഷത വഹിച്ചു. പി.എം. സുഗുണൻ, എം.എ. ഹമീദ് ഹാജി, മനോഹരൻ, പ്രമോദ് കുമാർ, ഋഷീന്ദ്രൻ നമ്പ്യാർ, കെ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.