യു.ഡി.എഫ് പടയൊരുക്കം ജാഥ രണ്ടുമുതൽ ജില്ലയിൽ

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കം ജാഥ നവംബർ രണ്ടു മുതൽ നാലുവരെ ജില്ലയിൽ പര്യടനം നടത്തുമെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകീട്ട് അഞ്ചിന് ജില്ല അതിർത്തിയായ ഒളവറ പാലത്തിനു സമീപം യു.ഡി.എഫ് നേതാക്കൾ ജാഥയെ വരവേൽക്കും. തുടർന്ന് ആദ്യ സ്വീകരണം പയ്യന്നൂർ ഗാന്ധി മൈതാനിയിൽ. ആറിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കുന്ന സ്വീകരണേത്താടെ ഒന്നാംദിന പര്യടനം സമാപിക്കും. മൂന്നിന് രാവിലെ ഒമ്പതിന് പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരം, വൈകീട്ട് മൂന്നിന് ചക്കരക്കൽ ടാക്സി സ്റ്റാൻഡ്, നാലിന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം, അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിലും സ്വീകരണം. നാലിന് രാവിലെ 10ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരം, വൈകീട്ട് മൂന്നിന് ഇരിട്ടി ടൗൺ, നാലിന് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം, അഞ്ചിന് പാനൂർ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണേത്താടെ ജില്ലയിലെ പര്യടനം സമാപിക്കും. എം.കെ. മുനീർ, വി.കെ. ഇബ്രാഹീംകുഞ്ഞ്, ബെന്നി ബെഹനാൻ, വി.ഡി. സതീശൻ, ഷാനിമോൾ ഉസ്മാൻ, കെ.പി.മോഹനൻ, ഷിബു ബേബിജോൺ, സി.പി. ജോൺ, രാം മോഹൻ എന്നീ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിൽ സംസാരിക്കും. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, കൺവീനർ വി.കെ. അബ്്ദുൽ ഖാദർ മൗലവി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാേച്ചനി, സി.എ. അജീർ, ഇല്ലിക്കൽ അഗസ്തി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.