മട്ടന്നൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തവര്‍ഷം സെപ്റ്റംബറോടെ യാത്രാവിമാനം ഇറക്കല്‍ ലക്ഷ്യമിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 29ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്താൻ ഇതിനകം ഇരുപതോളം കമ്പനികള്‍ കിയാല്‍ എം.ഡിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചിരുന്നു. 13 അന്താരാഷ്ട്ര സർവിസുകളും ഏഴ് ആഭ്യന്തര സർവിസുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പ്രാരംഭ ലക്ഷ്യമനുസരിച്ച് പദ്ധതി പ്രദേശത്ത് 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായി. ടാക്‌സി വേ, ഏപ്രണ്‍ എന്നിവയുടെ നിർമാണവും പൂര്‍ത്തിയായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം, പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. കെട്ടിടത്തിെൻറ ഉള്‍ഭാഗത്തെ നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിവര്‍ഷം 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധത്തിലാണ് വിമാനത്താവളം സജ്ജമാക്കുന്നത്. വര്‍ഷം 60,578 ടണ്‍ ചരക്കുനീക്കം നടക്കും. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ അഞ്ചുമുതല്‍ എട്ടുവരെ വിമാന സർവിസുകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് വികസിച്ച് 50 മുതല്‍ 60 വരെ സർവിസുകള്‍ നടത്തുകയാണ് ഉദ്ദേശ്യം. അതേസമയം, മൂര്‍ഖന്‍പറമ്പില്‍ അതിവേഗം നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോഴും അനുബന്ധ റോഡുകളുടെ പ്രവര്‍ത്തനം എങ്ങുമെത്താത്തത് ചര്‍ച്ചയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.