രണ്ട് ലീഗ് കൗൺസിലർമാർ ബഹിഷ്കരണം തള്ളി ഇരിട്ടി: തെരുവ് കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട യോഗത്തിൽനിന്ന് നഗരസഭ കൗൺസിലർ റുബീന റഫീക്കിനെ അവഹേളിച്ച് ഇറക്കിവിട്ടുവെന്നാരോപിച്ചും നഗരസഭയുടെ സമ്മർദത്തിനു വഴങ്ങി ഒരുവിഭാഗം തെരുവ് കച്ചവടക്കാരെ െപാലീസ് പിടിച്ചുകൊണ്ടുപോയതായും ആരോപിച്ച് ഇരിട്ടി നഗരസഭ പദ്ധതി വിശദീകരണ യോഗത്തിൽനിന്നും യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന, തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള എൻ.യു.എൽ.എം യോഗത്തിനെത്തിയ ഇരിട്ടി ടൗൺ വാർഡ് കൗൺസിലർ റുബീന റഫീക്കിനോട് ഹെൽത്ത് ഇൻസ്പെക്ടർ ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെത്ര. ഇതേക്കുറിച്ച് ഇന്നലെ നടന്ന പദ്ധതി വിശദീകരണ യോഗത്തിൽ വിശദീകരിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ചെയർമാനോ ഹെൽത്ത് ഇൻസ്പെക്ടറോ തൃപ്തികരമായ വിശദീകരണം നൽകാത്തതാണ് ഇറങ്ങിപ്പോക്കിനിടയാക്കിയത്. എന്നാൽ, അവഹേളനപരമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ പി.പി. അശോകൻ പറഞ്ഞു. എൻ.യു.എൽ.എം യോഗത്തിൽ നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, കൗൺസിലർമാരായ സി. മുഹമ്മദലി, പി.പി. ഉസ്മാൻ, വിവിധ േട്രഡ് യൂനിയൻ പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്. ഇവരെ കൂടാതെ യോഗത്തിെൻറ മെംബർമാരല്ലാത്ത മുഴുവൻ അംഗങ്ങളോടും യോഗത്തിൽ പങ്കെടുക്കരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും ചെയർമാൻ പറഞ്ഞു. അതിനിടെ, ലീഗിലെ രണ്ട് വനിത അംഗങ്ങൾ നഗരസഭയോഗം ബഹിഷ്കരിക്കാൻ വിസമ്മതിച്ചത് യു.ഡി.എഫിന് നാണക്കേടായി. ഉളിയിൽ മേഖലയിലെ ടി.കെ. ഷരീഫ, ഇ.കെ. മറിയംടീച്ചർ എന്നിവരാണ് ബഹിഷ്കരണത്തിൽ നിന്നുംവിട്ടുനിന്നത്. കഴിഞ്ഞദിവസം നടന്ന ഉളിയിലെ ലീഗ് വിമതയോഗത്തിലും ഇവർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.