ദേശീയപാതയിൽ മണിക്കൂേറാളം ഗതാഗതം മുടങ്ങി തലശ്ശേരി: മംഗളൂരുവിൽനിന്ന് കൂത്തുപറമ്പിലേക്ക് അനധികൃതമായി മണൽ കടത്തിയ ലോറി തലശ്ശേരി ട്രാഫിക് എസ്.ഐ വി.വി. ശ്രീജേഷും സംഘവും പിടികൂടി. േബ്രക്ക് ഡൗണായി പാലിശ്ശേരി ദേശീയപാതയിൽ കുരുങ്ങിയ ലോറിയിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുകടത്തിയിരുന്ന മണൽ കണ്ടെടുത്തത്. സിമെൻറന്ന വ്യാജേനയാണ് ലോറിയിൽ മണൽ കടത്തിക്കൊണ്ടുവന്നത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. പിന്നീട് ജിയോളജി വകുപ്പിന് കൈമാറി. ഏതാനും മാസങ്ങൾക്ക് മുമ്പും ഇതേ ലോറി തലശ്ശേരി ട്രാഫിക് എസ്.ഐയും സംഘവും കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരു സൂറത്ത്കൽ സ്വദേശി അബ്ദുറഹ്മാെൻറ ഉടമസ്ഥതയിലുള്ള കെ.എ.19 എ.ബി 2993 നമ്പർ ലോറി കാസർകോട് സ്വദേശി അബ്ദുൽ മജീദാണ് ഓടിച്ചിരുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞ് വൈകീട്ടാണ് വാഹനം റോഡിൽനിന്ന് മാറ്റിയത്. ഇതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വീനസ് കോർണറിൽനിന്ന് കുയ്യാലി, ഗുഡ്സ്ഷെഡ് റോഡ് വഴിയാണ് ടൗണിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.