പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുൻഫാസ്
കണ്ണൂർ: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം. പത്താം ക്ലാസ് വിദ്യാർഥി പി.സി. മുൻഫാസ് (15) നെ സാരമായ പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയ വിദ്യാർഥിയെ ഒരു സംഘം അക്രമിച്ചപ്പോൾ മുൻഫാസ് പിടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നുവെന്നും അതിനു ശേഷം സ്കൂളിലെത്തിയപ്പോൾ നടവഴിയിൽ വച്ച് സംഘം ചേർന്നെത്തിയ വിദ്യാർഥികൾ ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നും മാതാവ് പി.സി. റസിയ മാധ്യമത്തോട് പറഞ്ഞു.
ആദ്യം നാലു പേർ ചേർന്ന് അക്രമിക്കുകയും പിന്നീട് പത്തോളം പേരെത്തി ചവിട്ടി നിലത്തിട്ടുവെന്നും ബോധം നിലച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും അവർ പറഞ്ഞു. നേരത്തയും സ്കൂളിൽ പ്രശ്നമുണ്ടാക്കിയ വിദ്യാർഥികളാണ് അക്രമത്തിനു പിന്നിലെന്നാണ് പറയുന്നത്. അക്രമം സംബന്ധിച്ച് എടക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ഇൻസ്റ്റഗ്രാം വഴി സന്ദേശം കൈമാറിയാണ് കുട്ടികൾ അക്രമം കാട്ടുന്നതെന്നും ആരോപണ വിധേയരായ കുട്ടികളുടെ രക്ഷിതാക്കളെ വിളിപ്പിച്ചിട്ടുണ്ടെന്നും പ്രഥമാധ്യാപകൻ കെ.പി. ലതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.