ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിച്ച് കുടുംബശ്രീ സ്നേഹിത സ്റ്റിക്കർ കാമ്പയിൻ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: കുടുംബശ്രീ ജില്ല മിഷൻ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടിയും സ്നേഹിതാ സ്റ്റിക്കർ കാമ്പയിനും സേഫ് ഓട്ടോ കാമ്പയിനും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുകയും ലിംഗസമത്വ ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും സ്നേഹിത സേവനങ്ങളെ കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടോ തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ജെൻഡർ സമത്വം, സ്ത്രീകളുടെ അവകാശങ്ങൾ, നിയമപരമായ സംരക്ഷണങ്ങൾ, പൊതുസ്ഥലങ്ങളിലെ ഉത്തരവാദിത്വമുള്ള പെരുമാറ്റം, സ്ത്രീസുരക്ഷയിൽ പൊതുഗതാഗത തൊഴിലാളികളുടെ പങ്ക് എന്നീ വിഷയങ്ങൾ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് സർവിസ് പ്രൊവൈഡർ ബേബി രഹന കൈകാര്യം ചെയ്തു.
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവരെ പിന്തുണക്കുന്നതിൽ ഓരോ പൗരന്റെയും ഉത്തരവാദിത്വവും സംബന്ധിച്ച് ചർച്ചകൾ നടന്നു.
പരിപാടിയുടെ ഭാഗമായി സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ ഹെൽപ് ലൈൻ വിവരങ്ങൾ ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ ഓട്ടോറിക്ഷകളിൽ പതിപ്പിച്ചു. ‘സുരക്ഷിത യാത്ര - നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച സ്റ്റിക്കർ കാമ്പെയിൻ പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സഹായകമാകും.
സിറ്റി പൊലീസ് കമീഷണർ പി.നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. വനിത സ്റ്റേഷൻ എസ്.എച്ച്.ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.ഐ രാജേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.