വ​ട​ക്കു​മ്പാ​ട് ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍ത്തു​ന്ന പ​ദ്ധ​തി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ട​ക്കു​മ്പാ​ട് ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്

ത​ല​ശ്ശേ​രി: വ​ട​ക്കു​മ്പാ​ട് ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍ത്തു​ന്ന പു​തി​യ പ​ദ്ധ​തി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 3.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ഹൈ​സ്‌​കൂ​ള്‍ ബ്ലോ​ക്ക്, ശീ​തീ​ക​രി​ച്ച ലാ​ബ്, ലൈ​ബ്ര​റി ബ്ലോ​ക്ക്, സ്റ്റേ​ജ്, ന​വീ​ക​രി​ച്ച സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കെ​ട്ടി​ട വി​ഭാ​ഗം അ​സി. എ​ൻ​ജി​നീ​യ​ര്‍ ഒ.​ടി. ര​ജു​മ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ത​ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. ശ്രീ​ഷ, എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കാ​ട്യ​ത്ത് പ്ര​കാ​ശ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. ശോ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്‍. രാ​ജ​ന്‍, മു​ന്‍ എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​കെ ര​മ്യ, സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സ​ജീ​വ് തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക എ.​പി ഷീ​ബ, പി.​ടി.​എ പ്ര​സി​ഡ​ന്റ് പി ​ഷിം​ജി​ത്ത്, സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി ചെ​യ​ര്‍മാ​ന്‍ കെ. ​ജ​നാ​ര്‍ദ​ന​ന്‍, എ​സ്.​എം.​സി. ചെ​യ​ര്‍മാ​ന്‍ കെ.​വി. വി​നോ​ദ്കു​മാ​ര്‍, എം.​കെ. അ​ശോ​ക​ന്‍, സു​ശീ​ല്‍ ച​ന്ദ്രോ​ത്ത്, എം. ​ബാ​ല​ന്‍, അ​സീ​സ് വ​ട​ക്കു​മ്പാ​ട്, ഓ​ര്‍മ​ച്ചെ​പ്പ് പൂ​ര്‍വ​വി​ദ്യാ​ര്‍ഥി കൂ​ട്ടാ​യ്മ ചെ​യ​ര്‍മാ​ന്‍ നാ​ഷി​ഫ് അ​ലി മി​യാ​ന്‍, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ടി.​കെ. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Vadakkumpadu Govt. H.S.S. to international standard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.