മാലിന്യ സംസ്കരണത്തിന് ബഹുജന കർമസേന

ന്യൂ മാഹി: ഹരിതകേരളം ന്യൂമാഹി പഞ്ചായത്ത് പ്രത്യേക പദ്ധതിയനുസരിച്ചുള്ള കർമസേനയോടൊപ്പം മാലിന്യ സംസ്കരണത്തിനുള്ള സ്ഥിരം സംവിധാനം 'ബഹുജന കർമ്മ സേന' ഉണ്ടാക്കുന്നതിനായി പഞ്ചായത്ത് തല ബഹുജന കമ്മിററി രൂപീകരിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്തയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ വിനീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ അദ്ധ്യക്ഷത വഹിച്ചു. വി.ഇ.ഒ പി.കെ.ഷാജി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ ഹരീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സതീഷ്ബാബു, സ്ഥിരം സമിതി അധ്യക്ഷ അനിത, സി.ഡി.എസ് ചെയർപേഴ്സൺ എൻ.വി.സുഷമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.