പഴയങ്ങാടി: മൃഗ സംരക്ഷണ വകുപ്പിെൻറ കീഴിൽ ആവിഷ്കരിച്ച ആനിമൽ വെൽെഫയർ ക്ലബ് മാട്ടൂൽ പഞ്ചായത്തിലെ എൽ.എഫ്.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സ്വാശ്രയ ശീലം വളർത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും മൃഗപരിപാലന രംഗത്ത് പുതിയ തലമുറയെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് മൃഗ സംരക്ഷണ വകുപ്പ് പദ്ധതി ആവഷ്കരിച്ചത്. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖൈറുന്നിസ അധ്യക്ഷത വഹിച്ചു. 86 വിദ്യാർഥികൾക്ക് അഞ്ചു വീതം കോഴികളെയും അതിനാവശ്യമായ തീറ്റയും നൽകി. കോഴി വളർത്തലിനെക്കുറിച്ച് മാട്ടൂൽ നോർത്ത് വെറ്ററിനറി സർജൻ ഡോ. പി. ശാരിക ക്ലാസെടുത്തു. കുട്ടികൾക്കായി വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റൊസാരിയോ ഡാനിയേൽ, മാട്ടൂൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അബ്ദുൽ റശീദ്, പി.ടി.എ പ്രസിഡൻറ് വിൽസൻ, ധന്യ ഡാനിയേൽ, പ്രധാനാധ്യാപകൻ കെ. ജോൺ, ജി. മരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.