ഹരിഹരൻ മാസ്​റ്റർ അവാർഡ്

മാഹി: മാഹിയിലെ യുക്തിവാദിയും മാതൃകാധ്യാപകനുമായിരുന്ന കക്കാടൻ ഹരിഹര​െൻറ സ്മരണാർഥം നിർധന വിദ്യാർഥിപ്രതിഭകൾക്ക് കാഷ് അവാർഡ് ഏർപ്പെടുത്തി. -ഇദ്ദേഹത്തി​െൻറ ഭാര്യ എ-.ടി. ശ്രീലത കോവൂർ ട്രസ്റ്റ് ചെയർമാൻ പത്മനാഭൻ പള്ളത്തിന് 1,20,000 രൂപ ഇതിനായി കൈമാറി. െസക്രട്ടറി ധനുവച്ചപുരം സുകുമാരൻ, ട്രസ്റ്റികളായ ഗംഗൻ അഴീക്കോട്, ഇരിങ്ങൽ കൃഷ്ണൻ, എ.കെ. നരേന്ദ്രൻ, ടി.പി. മണി, യുക്തിവാദിസംഘം നേതാക്കളായ ശ്രീകുമാർ ഭാനു, ചാലക്കര പുരുഷു എന്നിവരും മാസ്റ്ററുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ചരമദിനമായ നവംബർ 11ന് മാഹി ഗവ. യു.പി സ്കൂളിലെ 10 വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.