സൈനികമണ്ണിൽ അമ്മക്കൊരു മരം

മാഹി: പള്ളൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ പൂർവവിദ്യാർഥിനി സംഘടനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'അമ്മക്കൊരു മരം പദ്ധതി' 18ന് കണ്ണൂർ ഡി.എസ്.സി സ​െൻററിൽ കേണൽ അജയ് ശർമ ഉദ്ഘാടനംചെയ്യും. അമ്മയും കുഞ്ഞും സൈനികനും ചേർന്നാണ് ഓരോ വൃക്ഷത്തൈയും നടുക. അമ്മയോടും രാജ്യത്തോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധത പ്രകടമാക്കിയാണ് പള്ളൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് അന്ന് രാവിലെ ഒമ്പതിന് പൂർവവിദ്യാർഥിനികൾ മക്കളോടൊപ്പം കണ്ണൂരിലേക്ക് യാത്ര പുറപ്പെടുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.