പയ്യന്നൂർ: സി.എം.പി പോളിറ്റ് ബ്യൂറോ അംഗവും പ്രമുഖ സഹകാരിയുമായിരുന്ന പി. ബാലൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികാചരണം 19ന് നടക്കും. പി. ബാലൻ മാസ്റ്റർ മെമ്മോറിയൽ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ ഒമ്പതിന് ഗവ. ആശുപത്രിക്കടുത്ത സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്‌ഘാടനംചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തും. സി.എ. അജീർ അധ്യക്ഷതവഹിക്കും. സി.എം.പി ആഭിമുഖ്യത്തിലും ബാലൻ മാസ്റ്റർ ചരമദിനാചരണം നടത്തും. പ്രകടനവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.