രണ്ടാംദിനം പിറന്നത്​ ആറ്​ മീറ്റ്​ റെക്കോഡുകൾ

കണ്ണൂര്‍: ഡിസ്‌കസ്‌ത്രോയില്‍ പുതുചരിത്രം കുറിച്ച് അനാമിക. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 2011ലെ 19.67 മീറ്റര്‍ റെക്കോഡ് മറികടന്നാണ് അനാമിക കായികമേളയില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 21.65 മീറ്ററാണ് പുതിയദൂരം. എളയാവൂര്‍ സി.എച്ച്.എം ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അനാമിക ഷോട്ട്പുട്ടിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിലെ അഭീഷ്ണവാണ് ജൂനിയർ ബോയ്സ് േഷാട്ട്പുട്ടിലെ റെക്കോഡ് തിരുത്തിയത്. 2015ലെ 11.90 മീറ്റർ ദൂരമാണ് 12.58 മീറ്റർ എറിഞ്ഞ് അഭീഷ്ണവ് തിരുത്തിയത്. ജൂനിയർ ബോയ്സ് ഡിസ്കസ്േത്രായിൽ 2015ലെ 30.93 മീറ്റർ ദൂരം ആലക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ സി.ബി. ബിമലാണ് പഴങ്കഥയാക്കിയത്. ബിമലി​െൻറ ഡിസ്ക് 38.83 മീറ്റർ താണ്ടി. സീനിയർ ബോയ്സ് ജാവലിൻ ത്രോയിൽ 2009ലെ 51.8 മീറ്റർ ദൂരം പി.പി. സഞ്ജയ് കൃഷ്ണ തൊട്ടു. ജൂനിയർ ബോയ്സ് ഹാമർത്രോയിൽ പ്രണവ് 41.26 മീറ്റർ ദൂരം കുറിച്ച് കഴിഞ്ഞവർഷത്തെ 33.75 മീറ്റർ ദൂരത്തെ ബഹുദൂരം പിന്നിലാക്കി. 400 മീറ്ററിൽ ആദ്യദിനം റെക്കോഡ് തിരുത്തിയ എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ പി.ജി. അഭിലാഷ് രണ്ടാം ദിനം 800 മീറ്ററിലും റെക്കോഡ് തിരുത്തി. 2.2.76 സെക്കൻഡ്കൊണ്ട് 800 മീറ്റർ ഒാടിപ്പിടിച്ചാണ് അഭിലാഷ് 2012ലെ 2.5.32 സെക്കൻഡ് സമയം മറികടന്നത്. രണ്ടുദിവസങ്ങളിലായി 11 മീറ്റ് റെക്കോഡുകളാണ് പിറന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.