ട്രാക്കില്‍ വെള്ളക്കെട്ട്; മേളക്ക് നാളെ സമാപനം കണ്ണൂർ: രണ്ടുദിവസമായി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റവന്യൂ ജില്ല കായികമേളയില്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കുതിപ്പ് തുടരുന്നു. 40 ഫൈനലുകൾ നടന്ന രണ്ടാം ദിവസം 175 പോയേൻറാടെയാണ് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല മുന്നേറുന്നത്. 18 സ്വർണം സ്വന്തമാക്കിയ സി.എച്ച്.എം ഹയര്‍സെക്കൻഡറി സ്കൂളിെൻറ ബലത്തിലാണ് ചാമ്പ്യൻപട്ടത്തിനായി കുതിക്കുന്നത്. 102.5 പോയേൻറാടെ പയ്യന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 96 പോയേൻറാടെ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. തണുത്ത കാലാവസ്ഥയായതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ക്ഷീണമുണ്ടായിരുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. രണ്ടുദിവസങ്ങളിലായി 70 ഫൈനലുകളാണ് പൂർത്തിയായത്. ശേഷിക്കുന്ന 37 മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ ആഹ്വാനംചെയ്തതിനാലാണ് മത്സരങ്ങൾ ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. രണ്ടാം ദിവസത്തെ ആറു മീറ്റ് റെക്കോഡുകളോടെ 11 മീറ്റ് റെക്കോഡുകളാണ് രണ്ടുദിവസത്തിനുള്ളിൽ പിറന്നത്. കഴിഞ്ഞവർഷം ആകെ പിറന്നത് 11 റെക്കോഡുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.