തഫവ്വുഖ് ഇസ്​ലാമിക് കാമ്പസ് ഫെസ്​റ്റ്​: രജിസ്ട്രേഷൻ തുടങ്ങി

തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ്: രജിസ്ട്രേഷൻ തുടങ്ങി കോഴിക്കോട്: ഡിസംബർ 23ന് കൊല്ലത്ത് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തി​െൻറ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് –17' ഒക്ടോബര്‍ 29ന് തിരുവനന്തപുരത്ത് നടക്കും. പാളയം ജുമാ മസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാള്‍ എന്നീ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, പ്രസംഗം (അറബിക്, ഇംഗ്ലീഷ്, മലയാളം), ഖുർആൻ ദർസ് എന്നീ മത്സരങ്ങൾ നടക്കും. ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ www.siokerala.org/thafawuq/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദാംശങ്ങൾക്ക് ഫോൺ: 9809 112 493, 9747 988 762
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.