പന്നിഫാമുകളിൽനിന്ന് മാലിന്യം തള്ളുന്നുവെന്ന്​ പരാതി

ചെറുപുഴ: ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളുടെ അതിർത്തിയിലെ ജോസ്ഗിരിയിൽ പ്രവർത്തിക്കുന്ന പന്നിഫാമുകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് ദുരിതമാകുന്നതായി പരാതി. വിനോദസഞ്ചാരികളെത്തുന്ന തിരുനെറ്റികല്ലിനുസമീപത്ത് പ്രവർത്തിക്കുന്ന ഫാമുകളിൽനിന്ന് തള്ളുന്ന മാലിന്യങ്ങൾ താഴ്ന്ന പ്രദേശങ്ങളിലെ കുടിവെള്ളം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനാശ്രയിക്കുന്ന നീരുറവയിലേക്ക് മാലിന്യം ഒഴുകിയെത്താൻ തുടങ്ങിയതോടെ പ്രദേശം കടുത്ത പകർച്ചവ്യാധിഭീഷണിയിലാണ്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഫാമുകളിൽനിന്ന് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകാത്തത് വൻ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.