തലശ്ശേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നുദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. പെട്ടിപ്പാലം കോളനിയിലെ കെ.കെ. നാസറിെൻറയും മുർഷീനയുടെയും കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തത് രക്ഷിതാക്കൾ കണ്ടത്. ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതേ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് മുർഷീന പ്രസവിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയത്. ആശുപത്രിയിലെത്തുംമുമ്പ് മരിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തി മാത്രമേ മൃതദേഹം വിട്ടുതരാനാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചത് തർക്കത്തിനിടയാക്കി. പോസ്റ്റ്മോർട്ടം നടത്തേണ്ടെന്നും പരാതിയില്ലെന്നും രക്ഷിതാക്കൾ എഴുതി നൽകാമെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ സമ്മതിച്ചില്ല. പോസ്റ്റ്മോർട്ടം നടത്തുകയാണെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ്, ആശുപത്രി അധികൃതരുമായി സംസാരിച്ചതിനെ തുടർന്നാണ് മൃതദേഹം വിട്ടുനൽകാൻ തയാറായത്. മൃതദേഹം പുന്നോൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരി: നസ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.