കണ്ണൂർ: ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മീഡിയ സോക്കറിൽ 'മാധ്യമം' ടീം ജേതാക്കളായി. ഫൈനലിൽ കണ്ണൂർ പ്രസ്ക്ലബ് ടീമിനെയാണ് 'മാധ്യമം' പരാജയപ്പെടുത്തിയത്. വിവിധ പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ ഗ്രൗണ്ടിൽ നടന്ന മത്സരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് ഉദ്ഘാടനംചെയ്തു. ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മോറായി അധ്യക്ഷതവഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് സംസാരിച്ചു. പി. അജീന്ദ്രൻ സ്വാഗതം പറഞ്ഞു. സമാപനചടങ്ങിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദൻ നായർ സമ്മാനങ്ങൾ നൽകി. സീനിയർ ന്യൂസ് എഡിറ്റർ കെ.ടി. ശശി അധ്യക്ഷതവഹിച്ചു. പി.വി. സുധീർ സ്വാഗതവും പവിത്രൻ നാറാത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.