പി.എസ്‌.സി ഒാഫിസ്​ മാർച്ച്​

കണ്ണൂര്‍: സംസ്ഥാനത്ത് പി.എസ്‌.സി വഴിയുള്ള നിയമനം കൃത്യമായി നടക്കാത്തതിനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തി​െൻറ ഭാഗമായി കണ്ണൂർ പി.എസ്‌.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പി.എസ്.സി നിയമനം ത്വരിതപ്പെടുത്തുക, അഡ്വൈസ് മെമ്മോ ലഭിച്ച മുഴുവന്‍പേര്‍ക്കും നിയമനം നല്‍കുക, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 31നാണ് മാർച്ച്. പ്രക്ഷോഭത്തി​െൻറ ഭാഗമായി ഒക്‌ടോബര്‍ 26ന് ഉച്ച രണ്ടിന് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ കണ്‍വെന്‍ഷന്‍ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ഓഫിസില്‍ നടക്കും. ഫോൺ: 9947440835, 9400278103.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.