കേളകം: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തുണ്ടിയിൽ പാലം ഗതാഗതയോഗ്യമാക്കാമെന്ന് കരാറുകാരൻ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും രേഖാമൂലം ഉറപ്പുനൽകി. നിർമാണ പുരോഗതി വിലയിരുത്താൻ കരാറുകാരനും ഉദ്യോഗസ്ഥരും ജനപ്രിതിനിധികളും നാട്ടുകാരും ഉൾപ്പെടുന്ന 11 അംഗ സമിതിയും രൂപവത്കരിച്ചു. നവംബർ 18ന് മുമ്പ് ഒന്നാംഘട്ട സ്ലാബ് നിർമാണവും ജനുവരി പത്തിനുമുമ്പ് രണ്ടാം പില്ലറും സ്ലാബും പൂർത്തീകരിക്കുകയും ഫെബ്രുവരി പത്തിനുള്ളിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിൽ നിർമാണം പൂർത്തീകരിച്ചു നൽകുമെന്നുമാണ് കരാറുകാരെൻറ ഉറപ്പ്. കേരള ബ്രിഡ്ജസ് കോർപറേഷൻ സബ്ഡിവിഷൻ കണ്ണൂർ അസി. എൻജിനീയർ വിനോദ് കുമാർ, അസി. എൻജിനീയർ വി.കെ. സുനിത, പഞ്ചായത്തംഗങ്ങളായ ഡാർലി ടോമി, ജോൺസൺ ജോസഫ്, സമരസമിതി നേതാക്കൾ, നാട്ടുകാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 2016ൽ പൂർത്തിയാക്കേണ്ട പ്രവൃത്തി 2017 ആയിട്ടും പാതിഭാഗം പോലും പൂർത്തിയാക്കാതെ വന്നതോടെയാണ് ജനങ്ങൾ പ്രതിേഷധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവിടം സന്ദർശിക്കാനെത്തിയ ഉേദ്യാഗസ്ഥ പ്രതിനിധികളെ നാട്ടുകാർ തടഞ്ഞുവെക്കുകയും കരാറുകാരുമായി ചർച്ച നടത്തണം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.