വെടിനിർത്തൽ ലംഘിച്ചെന്ന്; ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചു ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനമുണ്ടായെന്ന് പറഞ്ഞാണ് ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ വിളിപ്പിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിൽ കോട്ലി നോകിയാൽ സെക്ടറിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായാണ് പാക് അവകാശവാദം. സമാന ആരോപണങ്ങളുമായി ഇൗമാസം രണ്ടിനും നാലിനും ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.