ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു ^-ജാഫര്‍ സ്വാദിഖ് ഫൈസി

ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു -ജാഫര്‍ സ്വാദിഖ് ഫൈസി മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ മുസ്ലിം സമുദായത്തിനെ വേട്ടയാടാന്‍ ഭരണകൂടം പഴുത് തേടുകയാണെന്ന് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ സ്വാദിഖ് ഫൈസി. നീതിനിഷേധങ്ങളില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നട മുസ്ലിം സംയുക്ത വേദി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിയെത്തേടി വന്ന പൊലീസ് വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥം വലിച്ചെറിയുകയും ആ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തി‍​െൻറ ലേഖകനെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ഏറെ പ്രയാസം സൃഷ്ടിച്ചതാണ്. ജില്ല ചുമതലയുള്ള മന്ത്രി രമാനാഥ റൈ, ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് സമുദായ നേതാക്കളും സംഘടനകളും നേതാക്കളും നിവേദനങ്ങള്‍ നല്‍കിയിരുന്നു. അനുകൂലസമീപനം ഭരണകൂടത്തി​െൻറയോ പൊലീസി‍​െൻറയോ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ബണ്ട്വാള്‍ സബ് ഇന്‍സ്പെക്ടര്‍ രക്ഷിത് ഗൗഡ, ഉപ്പിനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ നന്ദകുമാര്‍, പുത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ്പ്രസാദ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിക്കുന്ന ഭരണകൂടം ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികളുടെ പേരില്‍ സമുദായത്തെ മൊത്തം ഉന്നമിടുന്ന സാഹചര്യവും നിലനില്‍ക്കുന്നതായി ഫൈസി ആരോപിച്ചു. വേദി പ്രസിഡൻറ് മുന്‍മേയര്‍ അഷറഫ് അധ്യക്ഷത വഹിച്ചു. സുഹൈല്‍ കന്തക്, ഹമീദ് കന്തക്, അസീസ് കുദ്രോളി, അഷറഫ് കിനാര, ഹമീദ് കുദ്രോളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.