ഒക്​ടോബർ 31 വരെ ചെ​െന്നെ വെസ്​റ്റ്​ കോസ്​റ്റ്​ എക്​സ്​പ്രസിന്​ നിയന്ത്രണം

കണ്ണൂർ: കോഴിക്കോടിനും താനൂരിനുമിടയിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ ഒക്ടോബർ 31 വരെ മംഗളൂരു-ചെെന്നെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ ഒാഫിസിൽ നിന്ന് അറിയിച്ചു. നിലവിൽ രാത്രി 10.20ന് മംഗളൂരുവിൽ നിന്ന് ചെെന്നെയിലേക്ക് പുറപ്പെടുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച മുതൽ ഒക്ടോബർ 31 വരെ രാത്രി 12.20 മാത്രമേ പുറപ്പെടുകയുള്ളൂ. ശനിയാഴ്ച രാത്രി 11 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട സാന്ധ്രഗച്ചി വിവേക് എക്സ്പ്രസ് 90 മിനിറ്റ് വൈകി 12.30ന് പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.