അക്രമങ്ങൾ വിനോദസഞ്ചാരികളെ കേരളത്തിൽനിന്ന്​ അകറ്റും –കേന്ദ്രമന്ത്രി മഹേഷ് ശർമ

അക്രമങ്ങൾ വിനോദസഞ്ചാരികളെ കേരളത്തിൽനിന്ന് അകറ്റും –കേന്ദ്രമന്ത്രി മഹേഷ് ശർമ കോട്ടയം: അക്രമങ്ങൾ നിരന്തരം തുടരുന്ന കേരളത്തിലേക്ക് വിനോദസഞ്ചാരികൾ വരുന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശർമ. കേരളത്തി​െൻറ ടൂറിസം വികസനത്തിന് 450 കോടിയുടെ കേന്ദ്രപദ്ധതി അനുവദിച്ചതി​െൻറ നേട്ടം കൊയ്യാൻ കേരളത്തിന് ഇന്നത്തെ അവസ്ഥയിൽ കഴിയിെല്ലന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കോട്ടയം ജില്ലയിലെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അക്രമത്തിൽ കൊല്ലപ്പെടുന്നവരുടെ ഭയാനകമായ കണക്ക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നാണക്കേടാണ്. രാഷ്ട്രീയത്തി​െൻറ പേരിൽ ഭീകരത നടപ്പാക്കുകയാണ്. തീവ്രവാദം ഇല്ലാതാകുന്ന കേരളമാണ് വേണ്ടത്. പുരോഗതിയിലേക്കുള്ള മാറ്റത്തിന് കേരളവും തയാറാകണമെന്ന് ഡോ. മഹേഷ് ശർമ പറഞ്ഞു. കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതികരിച്ച മനുഷ്യാവകാശ പ്രവർത്തകർ കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി പറഞ്ഞു. കമ്യൂണിസം ലോകത്തു മുഴുവൻ പരാജയപ്പെടാൻ കാരണം അത് ജനാധിപത്യവിരുദ്ധമായതിനാലാണ്. ബിഹാറിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തിയുണ്ടായിരുന്ന പ്രദേശങ്ങളിൽ മറ്റാരെയും പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.ഹരി അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ. അനിൽ മഹേഷ് ശർമ എം.പി, വക്താവ് ജി.വി.എല്‍. നരസിംഹ റാവു, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, റാം മാധവ്, സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എ.എൻ. രാധാകൃഷ്ണൻ, ബി. രാധാകൃഷ്ണമേനോൻ, റിച്ചാര്‍ഡ് ഹേ എം.പി, ബി.ഡി.ജെ.എസ് വൈസ് പ്രസിഡൻറ് സുഭാഷ് വാസു, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.