തളിപ്പറമ്പ് ജയിൽ നിർമാണം ഉടൻ

തളിപ്പറമ്പ്: തളിപ്പറമ്പിൽ സബ് ജയിൽ നിർമിക്കാനായി കണ്ടെത്തിയ സ്ഥലം ജയിൽ വകുപ്പിലെ ഉന്നതസംഘവും റവന്യൂ അധികൃതരും സന്ദർശിച്ചു. തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിൽ കാഞ്ഞിരങ്ങാട് ആർ.ടി.എ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം റവന്യൂ വകുപ്പ് കൈമാറുന്ന 8.72 ഏക്കർ സ്ഥലത്താണ് സംഘം തിങ്കളാഴ്ച രാവിലെ സന്ദർശിച്ചത്. സംസ്ഥാനത്തെ ഏറ്റവും മികച്ചതും ആധുനിക സംവിധാനവുമുള്ള ജയിലാവും ഇവിടെ നിർമിക്കുക. 300 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇരുനില കെട്ടിടത്തിൽ എല്ലാ മുറിയിലും ഫാനുകളും കക്കൂസുകളും സ്ഥാപിക്കും. പ്രത്യേക ഭക്ഷണ മുറിയും സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ജയിലി​െൻറ എസ്റ്റിമേറ്റ് തയാറാക്കുന്നതി​െൻറ അവസാന ഘട്ടത്തിലാണ്. സ്ഥലം അളന്ന് കൈമാറി കിട്ടുന്നതോടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദൻ, സ്പെഷൽ ഓഫിസർ ടി.കെ. ജനാർദനൻ, നോഡൽ ഓഫിസർ പി.ടി. സന്തോഷ്, സബ് ജയിൽ സൂപ്രണ്ട് കെ.വി. രവീന്ദ്രൻ, താലൂക്ക് സർവേയർ സി.എൻ. സുരേഷ്, വില്ലേജ് ഓഫിസ് ഫീൽഡ് അസി. എ.കെ. രജിത്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.