മീസിൽസ്-റുബെല്ല കുത്തിവെപ്പ്: അസത്യപ്രചാരണം പ്രോത്സാഹിപ്പിക്കരുത് കണ്ണൂർ: മീസിൽസ്--റുബെല്ല കുത്തിവെപ്പിനെതിരെ ചില തൽപരകക്ഷികൾ നടത്തുന്ന അസത്യപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ജില്ല ഭരണകൂടം അഭ്യർഥിച്ചു. മീസിൽസ് നിർമാർജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനുമായി രാജ്യത്താകമാനം നടക്കുന്ന പ്രതിരോധത്തോടൊപ്പം കേരളത്തിലും ഒക്ടോബർ മൂന്നുമുതൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കാമ്പയിനായി ആരോഗ്യവകുപ്പ് ചിട്ടയായ പരിശീലനം നൽകുകയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചില തൽപരകക്ഷികൾ സമൂഹമാധ്യമങ്ങളിലൂടെ അസത്യപ്രചാരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവ ഒരുകാരണവശാലും പ്രചാരണം ലഭിക്കുന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെയോ മറ്റുതരത്തിലോ പ്രചരിപ്പിക്കരുതെന്ന് ജില്ല ഭരണകൂടം അഭ്യർഥിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന കൺേട്രാൾ റൂമിലോ ജില്ല ഭരണകൂടേത്തയോ അറിയിക്കണം. ഫോൺ: ഡി.എം.ഒ(ആരോഗ്യം)- 0497 2700194, 2700709, 8943341421. ഇ-മെയിൽ: rchknur@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.