വ്യാപാരി നേതാക്കൾക്ക് കേളകത്ത് സ്വീകരണം

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റി​െൻറ നേതൃത്വത്തിൽ സംസ്ഥാന, ജില്ല നേതാക്കൾക്ക് സ്വീകരണം നൽകി. ജനറൽ ബോഡി യോഗവും ചേർന്നു. പരിപാടി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പൗലോസ് കൊല്ലുവേലിൽ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കാരുണ്യ ധനസഹായ വിതരണവും ഫൈനാൻസ് മേഖലയിൽ മികച്ച പ്രവർത്തനത്തിന് ദേശീയ അവാർഡ് നേടിയ പോൾ വാഴക്കാലക്ക് അനുമോദനവും നൽകി. വിവിധ മേഖലകളിലെ വ്യാപാരി യൂനിറ്റ് പ്രസിഡൻറുമാർ പങ്കെടുത്തു. കേളകം പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് നേതാക്കളെ സ്വീകരണ ചടങ്ങിലേക്ക് ആനയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.