തലശ്ശേരി: കാശ്യപവേദ റിസർച് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ മഹാസരസ്വതി യജ്ഞവും വിദ്യാരംഭവും നടന്നു. യോഗാചാര്യ ബാലകൃഷ്ണൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. ചിത്രപ്രദർശനം എ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തകനായ ബാബു പാറാലിനെ ചടങ്ങിൽ ആദരിച്ചു. ഗൗരി സിസ്റ്റർ സംസാരിച്ചു. സൗജന്യചികിത്സ തലശ്ശേരി: ലോക വയോജനദിനത്തിെൻറ ഭാഗമായി സമരിറ്റൻ ഹോമിലെ അന്തേവാസികളുടെ ഒരു വർഷത്തേക്കുള്ള ചികിത്സ തലശ്ശേരി െഎ.എം.എ ഏറ്റെടുത്തു. സമരിറ്റൻ ഹോമിൽ നടന്ന ചടങ്ങ് ഫാ. ഷാജി തെേക്കമുറിയിൽ ഉദ്ഘാടനംചെയ്തു. ഐ.എം.എ തലശ്ശരി ശാഖാ പ്രസിഡൻറ് ഡോ. എസ്.ആർ. പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ശ്രീകുമാർ വാസുദേവൻ മുഖ്യാതിഥിയായി. ഐ.എ.പി സംസ്ഥാന ട്രഷറർ ഡോ. ജോണി സെബാസ്റ്റ്യൻ, ഡബ്ല്യൂ.ഐ.എം.എ തലശ്ശേരി സെക്രട്ടറി ഡോ. സിതാര അരവിന്ദ്, സി.ഡി. ദീന എന്നിവർ സംസാരിച്ചു. ഐ.എം.എ സെക്രട്ടറി പി.പി. സക്കരിയ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.