അമിത്ഷാ നാലുദിവസം മംഗളൂരുവില്‍

മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മംഗളൂരുവില്‍ നാലുദിവസത്തെ പരിപാടികള്‍ക്കായി തിങ്കളാഴ്ച എത്തും. വൈകീട്ട് ആറിന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന അമിതിന് ഉജ്ജ്വലവരവേൽപ് നല്‍കുമെന്ന് പാര്‍ട്ടി ജില്ല പ്രസിഡൻറ് സജീവ മടന്തൂര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍നിന്ന് സംസ്ഥാന അതിർത്തിയായ തലപ്പാടിയിലേക്ക് ആനയിക്കും. കേരള നേതാക്കള്‍ക്കൊപ്പം പോവുന്ന ഷാ തിങ്കളാഴ്ച രാത്രി കാസർകോട്ട് തങ്ങും. ചൊവ്വാഴ്ച രാവിലെ 10.30ന് പയ്യന്നൂരില്‍ പാര്‍ട്ടി കേരളഘടകം പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര ഉദ്ഘാടനംചെയ്യും. അന്ന് മംഗളൂരുവില്‍ തിരിച്ചെത്തുന്ന അമിത് ബുധനാഴ്ച രാവിലെ 10ന് മംഗളൂരു ഓഷ്യന്‍ പേള്‍സ് ഹോട്ടലില്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് മംഗളൂരു ടി.എം.എ. പൈ ഹാളില്‍ കണ്‍വെന്‍ഷനില്‍ അഭിഭാഷകർ, ഡോക്ടര്‍മാര്‍, ചാർട്ടേഡ് അക്കൗണ്ടൻറുമാര്‍, എൻജിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, ഐ.ടി മേഖലയിലുള്ളവര്‍ തുടങ്ങിയവരുമായി സംവദിക്കും. വ്യാഴാഴ്ച മംഗളൂരു വിമാനത്താവളം വഴി മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.