തലശ്ശേരി: നാലുപതിറ്റാണ്ടിനുശേഷം തലശ്ശേരി എൻ.ടി.ടി.എഫ് പൂർവ വിദ്യാർഥികളും അധ്യാപകരും വിദ്യാലയ മുറ്റത്ത് ഒരിക്കൽ കൂടി ഒത്തുചേർന്നു. എൻ.ടി.ടി.എഫിൽ 1974--78 വർഷം 14ാം ബാച്ചിൽ പഠിച്ച് ഉന്നതവിജയം നേടി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് നീണ്ട വർഷങ്ങളുടെ ഇടവേളക്കുശേഷം വിദ്യാലയമുറ്റത്തെത്തിയത്. മെക്കാനിക്കിലും ഡിസൈനിങ്ങിലും ലോകത്തെങ്ങുമുള്ള വൻ സാധ്യതകൾ പിന്നിട്ട കാലത്തിെൻറ അനുഭവ വെളിച്ചത്തിൽ അവർ പങ്കുവെച്ചു. കാനഡയിലെ ഫിയറ്റ് ക്രിസ്ലെർ എന്ന വൻകിട ഓട്ടോ പ്ലാൻറിൽ 30 വർഷമായി ടൂൾമേക്കർ ആയി ജോലി ചെയ്യുകയാണ് പോൾ ജോൺസൺ. ആസ്ട്രേലിയയിലെ മെൽബണിൽ കൺസൾട്ടൻറായി ജോലി ചെയ്യുകയാണ് കെ.പി. പീറ്റർ. സിഡ്നിയിൽ 27 വർഷമായി മൈക്രോപ്രസിഷൻ മാനുഫാക്ചറിങ് എൻജിനീയറിങ് കമ്പനി സ്വന്തമായി നടത്തുകയാണ് മാത്യു അലക്സാണ്ടർ. അദ്ദേഹം മാറ്റിൽ ടൂൾസ് എന്ന മലേഷ്യൻ കമ്പനിയിലേക്ക് വന്ന ആദ്യ ഇന്ത്യൻ ടൂൾ മേക്കേഴ്സിൽ ഒരാളായിരുന്നു. 23 വർഷമായി സിംഗപ്പൂർ ടൈക്കോ ഇലക്േട്രാണിക്സ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ സ്റ്റാഫ് എൻജിനീയറായി ജോലി ചെയ്യുകയാണ് സുബ്രഹ്മണ്യം. മുംബൈ ആസ്ഥാനമായ ടൈം ടെക്നോപ്ലാസ്റ്റ് എന്ന കമ്പനിയുടെ ഡിസൈൻ ഹെഡ് ആയി ജോലി ചെയ്യുകയാണ് എം.പി. രാജഗോപാൽ. പവർ എൻജിനീയറിങ് ഇന്ത്യ എക്സ്പോർട്ട് എന്ന കമ്പനിയിൽ സീനിയർ ജനറൽ മാനേജർ ആയി ജോലി ചെയ്യുന്ന പി. ജയാനന്ദൻ, സൗദിയിൽ ജോലി ചെയ്ത ജേക്കബ് ദേവരാജ്, ദുബൈയിലും ജോർദാനിലും ജോലി ചെയ്ത രാമാനന്ദൻ, 28 വർഷമായി കുവൈത്തിൽ കൺസൾട്ടൻറായ കെ.ടി. രാധാകൃഷ്ണൻ, മുംബൈയിൽ കൺസൾട്ടൻറായ രതീഷ് കുമാർ, ഗോവയിൽ കൺസൾട്ടൻറായ ഡാരിയൽ കൊറിയ, തൃശൂരിൽ കൺസൾട്ടൻറായ ജോസഫ് ഫ്രാൻസിസ് എന്നീ എൻ.ടി.ടി.എഫിലെ പൂർവ വിദ്യാർഥികളാണ് ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച വിദ്യാലയത്തിൽ ഒാർമകളും അനുഭവങ്ങളും പങ്കുവെക്കാെനത്തിയത്. പഴയ ഒാർമകളിലേക്ക് തിരിച്ചു സഞ്ചരിച്ച സഹപാഠികൾക്ക് സംഗമം മറക്കാനാവാത്ത അനുഭവമായി. വാട്സ് ആപ് ഗ്രൂപ് വഴിയാണ് സംഗമത്തിന് വേദിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.