നീ​റ്റ് പ​രീ​ക്ഷാ​ർ​ഥി​ക​ളെ അ​പ​മാ​നി​ച്ച​തിൽ പ്രതിഷേധിച്ച്​ ഡി.​വൈ.​എ​ഫ്.​​െഎ മാ​ർ​ച്ച്

പ​യ്യ​ന്നൂ​ർ: നീറ്റ്​ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ മാ​ടാ​യി ബ്ലോ​ക്ക് ക​മ്മി​റ്റി കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ ടി​സ്ക് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. രാ​ജീ​വ​ൻ, വ​രു​ൺ ബാ​ല​കൃ​ഷ്ണ​ൻ, കെ. ​സ​ജി​ത്ത്, എം.​വി. സ​ന്തോ​ഷ്, ടി.​വി. സ​ന്തോ​ഷ്, കെ. ​വി​ദ്യ, കെ.​പി. ദീ​പ, കെ. ​മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​വി. സ​ന്തോ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. നീ​റ്റ് പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ ലോ​ഹ കൊ​ളു​ത്തു​ള്ള അ​ടി​വ​സ്ത്രം അ​ഴി​ച്ച് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രീ​ക്ഷാ ഹാ​ളി​നു പു​റ​ത്ത് ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സ്കൂ​ൾ ഗേ​റ്റി​ന് മു​ന്നി​ൽ ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി സു​രേ​ന്ദ്ര​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.