വളപട്ടണം: ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ മൂപ്പൻപാറയിലെ പള്ളിവളപ്പിൽ വീട്ടിൽ പ്രണാം (28), ചിറക്കൽ മന്നയിലെ കൊടക്കൻ വീട്ടിൽ രാഗേഷ് (26) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് ചിറക്കൽ മന്ന മൂപ്പൻപാറക്കുസമീപം വീട്ടിലുണ്ടായ വിദ്യാർഥിയെ കാറിലെത്തിയ രണ്ടംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാറിൽ കറങ്ങിയതിനുശേഷം ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി വിദ്യാർഥിെയ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തു. വിദ്യാർഥിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ സംഘം കഴിഞ്ഞദിവസം പുലർച്ചെ രേണ്ടാടെ വിദ്യാർഥിയെ മൂപ്പൻപാറയിൽ വീടിന് സമീപം കൊണ്ടുവിട്ടു. രാവിലെ പുതിയതെരുവിൽവെച്ചാണ് തട്ടിക്കൊണ്ടുപോയവരെ വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.