പയ്യന്നൂർ: 23ാം ദിവസത്തിലേക്ക് കടന്ന രാമന്തളിയിലെ മാലിന്യ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി രാമന്തളി സെൻററിൽ ഉപവാസമനുഷ്ഠിച്ചു. രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കുന്ന നാവിക അക്കാദമിയിലെ മാലിന്യ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി നേവൽ അക്കാദമി ഗേറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സതീശൻ പാച്ചേനി ഉപവസിച്ചത്. ഉപവാസ സമരം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി, കെ. പ്രഭാകരൻ, സി. രഘുനാഥ്, എൻ. രാമകൃഷ്ണൻ, എം.പി. ഉണ്ണികൃഷ്ണൻ, അഡ്വ. റഷീദ് കവ്വായി, ബ്രിജേഷ് കുമാർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, എസ്. ഷുക്കൂർ ഹാജി, ബി. സജിത്ത്ലാൽ, എം.വി. കോരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഇ.സി. ഭാസ്കരൻ സ്വാഗതം പറഞ്ഞു. വൈകീട്ട് മാലിന്യ സമരസമിതി പ്രവർത്തക കുഞ്ഞിപാർവതി അമ്മ സതീശൻ പാച്ചേനിക്ക് നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.