കൃഷിവകുപ്പ് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തണം –കെ.എ.എം.എസ്.എഫ്

കണ്ണൂര്‍: കൃഷിവകുപ്പില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനവും ഓഡിറ്റ് സംവിധാനവും ശക്തിപ്പെടുത്താനുള്ള നടപടി ഉണ്ടാകണമെന്ന് കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണത്തില്‍ വരുന്ന പോരായ്മകളും ക്രമക്കേടുകളും കണ്ടത്തെി പരിഹാരനടപടി നിര്‍ദേശിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിലെ ജീവനക്കാരുടെ എണ്ണവും സ്റ്റാഫ് പാറ്റേണും അപര്യാപ്തമാണ്. ഇക്കാര്യത്തില്‍ മാറ്റംവരുത്തുന്നതിന് വകുപ്പ് പുന$സംഘടനയില്‍ പ്രാഥമിക പരിഗണന നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജോയന്‍റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കെ.സി. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും. ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുകേശന്‍ ചൂലിക്കാട്, ജോയന്‍റ് കൗണ്‍സില്‍ ജില്ല സെക്രട്ടറി നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ.വി. രാജീവ്, എന്‍.കെ. രത്നാകരന്‍, ടി. പ്രസാദ്, യു.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. സുനില്‍കുമാര്‍ (പ്രസി), യു.കെ. സുരേഷ് (സെക്ര), കെ.കെ. ബിന്ദു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.