കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നാലാമത് ലൈബ്രറി പഠന കോണ്‍ഗ്രസ് മാര്‍ച്ച് 11, 12 തീയതികളില്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 11ന് രാവിലെ 10ന് കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും കന്നട എഴുത്തുകാരനുമായ അഗ്രഹാര കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും സംഘാടകസമിതി ചെയര്‍മാനുമായ കെ.വി. സുമേഷ്, ജനറല്‍ കണ്‍വീനര്‍ പി.കെ. ബൈജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് ലളിതകല അക്കാദമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ചിത്രകല ക്യാമ്പ് ആരംഭിച്ചു. 11വരെ തുടരുന്ന ക്യാമ്പിലെ ചിത്രങ്ങള്‍ പഠന കോണ്‍ഗ്രസിന്‍െറ ഭാഗമായി പ്രദര്‍ശിപ്പിക്കും. വായന, സംസ്കാരം-മാറുന്നലോകം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സെമിനാറില്‍ അമ്പതോളം പ്രബന്ധാവതരണം നടക്കും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, കര്‍ണാടക, ഛത്തിസ്ഗഢ്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളും എത്തും. പ്രദര്‍ശനം മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. പത്രിക പ്രകാശനവും മുഖ്യപ്രഭാഷണവും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ നിര്‍വഹിക്കും. 12 മുതല്‍ നടക്കുന്ന ഒന്നാം സിമ്പോസിയത്തില്‍ വിജ്ഞാന വിപുലീകരണവും ജി.പി.എസ് മാര്‍ക്കിങ്ങും എന്ന വിഷയത്തില്‍ കലക്ടര്‍ മിര്‍ മുഹമ്മദലി, പുതിയ കാലം പുതിയ നോവല്‍ എന്ന വിഷയത്തില്‍ ടി.ഡി. രാമകൃഷ്ണന്‍, ആസൂത്രണപ്രക്രിയയും വികസനവും എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ എന്നിവര്‍ സംസാരിക്കും. 2.30 മുതല്‍ 5.30വരെ നടക്കുന്ന രണ്ടാം സിമ്പോസിയത്തില്‍ കേരളീയമുന്നേറ്റത്തില്‍ സാഹിത്യത്തിന്‍െറയും വായനയുടെയും പങ്ക്, സാന്ത്വന പരിപാലനത്തില്‍ ഗ്രന്ഥശാലകളുടെ പങ്ക്, സേവനാവകാശ നിയമവും പൊതു പ്രസ്ഥാനങ്ങളും തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് 5.30 മുതല്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ.വി. ദാസ് പുരസ്കാരം കോട്ടയം പനമറ്റം ദേശീയ വായനശാലക്ക് ഇ.പി. ജയരാജന്‍ എം.എല്‍.എ സമ്മാനിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന സെഷന്‍ ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍’ വിഷയം അവതരിപ്പിച്ച് കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യും. 12.30 മുതല്‍ 3.30വരെ അഞ്ചു സമാന്തര സെഷനാണ്. 3.30 മുതല്‍ നടക്കുന്ന പ്രധാന സെഷനില്‍ ഗ്രൂപ് സെഷനിലെ അവതരണം നടത്തും. 5.30ന് ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന സമാപനസമ്മേളനം മുന്‍ എം.എല്‍.എ എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമിയുടെ മൊന്തയും താലവും, കാക്കാരശ്ശി നാടകം, ചരട് പിന്നിക്കളി എന്നിവ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് കവിയൂര്‍ രാജഗോപാലന്‍, വൈസ് പ്രസിഡന്‍റ് എം. മോഹനന്‍, കണ്ണൂര്‍ താലൂക്ക് സെക്രട്ടറി എം. ബാലന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.