പുലിപ്പേടി ഒഴിയാതെ കണ്ണൂര്‍

കണ്ണൂര്‍: നാടിനെ വിറപ്പിച്ച പുള്ളിപ്പുലിയെ പിടികൂടിയിട്ടും പുലിപ്പേടിയൊഴിയാതെ കണ്ണൂര്‍ നഗരത്തിനടുത്ത തായത്തെരുവും പരിസരപ്രദേശങ്ങളും. കഴിഞ്ഞദിവസം കുറുവ പ്രദേശത്ത് പുലിയെ കണ്ടതായുള്ള അഭ്യൂഹം പരന്നതോടെയാണ് ജനങ്ങള്‍ക്കിടയില്‍ വീണ്ടും പുലിഭീതി പടര്‍ന്നത്. രാത്രി പല വീടുകളിലും നേരത്തെതന്നെ വാതിലുകളെല്ലാം അടച്ച് സുരക്ഷ ഉറപ്പുവരുത്തി. ഇതുകൂടാതെ വീടുകളിലെ ചെറിയ കുഞ്ഞുങ്ങളെ പുറത്ത് കളിക്കാന്‍പോലും വിടാന്‍ ജനം ഭയക്കുന്നുവെന്ന് തായത്തെരുവിലെ വീട്ടമ്മ പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ രാവിലെ തായത്തെരു റെയില്‍വേ ലൈനിന് സമീപം കട്ടിങ്ങില്‍ പുലിയുടെ കാല്‍പ്പാട് കണ്ടത്തെിയതായി നാട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് വനപാലകര്‍ സംഭവസ്ഥലത്തത്തെി പരിശോധന നടത്തി. പുലിയുടേതിന് സമാനമായ കാല്‍പാട് കണ്ടത്തെിയ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ ചിത്രം സഹിതം പ്രചരിച്ചതും ജനങ്ങളില്‍ പുലിഭീതി ഇരട്ടിയാക്കി. എന്നാല്‍, കണ്ടത്തെിയ കാല്‍പാടുകള്‍ നായയുടേതാണെന്നാണ് വനപാലകര്‍ അറിയിക്കുന്നത്. തായത്തെരുവില്‍ ഞായറാഴ്ച പിടികൂടിയ പുലിയെ ആദ്യം കണ്ടവര്‍ ഒപ്പം മറ്റൊരു പുലിയേയും കണ്ടതായുള്ള സംശയവും പ്രചരിക്കുന്നുണ്ട്. ഇത് നാട്ടുകാരില്‍ പുലിഭീതി ഇരട്ടിയാക്കുന്നുണ്ട്. അറിയിക്കുന്ന വിവരങ്ങള്‍ സ്ഥിരീകരിക്കാനോ കൂടുതല്‍ അന്വേഷണം നടത്തി സംശയനിവാരണം നടത്തുന്നതിനോ വനംവകുപ്പ് അധികൃതര്‍ വേണ്ടത്രതാല്‍പര്യം കാട്ടുന്നില്ളെന്ന ആരോപണവും നാട്ടുകാര്‍ക്കിടയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.