കണ്ണൂർ: ഫയർഫോഴ്സ് കണ്ണൂർ യൂനിറ്റിന് ഒമ്പതു കോടി രൂപ െചലവിൽ നിർമിക്കുന്ന കെട്ടിടം അവസാനഘട്ടത്തിൽ. ഉടൻതെന്ന യൂനിറ്റിെൻറ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സ് അധികൃതർ. മുമ്പ് ഫയർഫോഴ്സ് യൂനിറ്റ് പ്രവർത്തിച്ചിരുന്ന പ്രഭാത് ജങ്ഷന് സമീപത്തെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് ജീവനക്കാർക്കുള്ള 24 ക്വാർേട്ടഴ്സുകളും ഒാഫിസ് കെട്ടിടവും ഉൾെപ്പടെയുള്ള കെട്ടിടസമുച്ചയത്തിെൻറ നിർമാണം 2015 ഒക്ടോബറിൽ ആരംഭിച്ചത്. നിലവിൽ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ജലസേചനവകുപ്പിന് കീഴിലുള്ള കെട്ടിടത്തിലാണ് ഫയർഫോഴ്സ് യൂനിറ്റ് പ്രവർത്തിച്ചുവരുന്നത്. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയാലും നിലവിലുള്ളസ്ഥലത്ത് സിറ്റി യൂനിറ്റ് പ്രവർത്തിക്കണമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ ആവശ്യം. പ്രഭാത് ജങ്ഷനിൽനിന്ന് ഗതാഗതതിരക്കിൽെപട്ട് പലപ്പോഴും ഫയർയൂനിറ്റ് വാഹനങ്ങൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്കെത്തണമെങ്കിൽ ഏറെ തടസ്സം നേരിടും. ഇതൊഴിവാക്കാൻ നിലവിലുള്ള ഒാഫിസിൽ സിറ്റി യൂനിറ്റായി പ്രവർത്തനം നിലനിർത്തണമെന്നാണ് ആവശ്യം. അതേസമയം, ജീവനക്കാരുടെ അപര്യാപ്തത യൂനിറ്റിെൻറ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായും പരാതിയുണ്ട്. 38 ഒാളം ഫയർമാന്മാരുടെ തസ്തികകളുള്ള കണ്ണൂർ യൂനിറ്റിൽ നിലവിൽ 13 പേർ മാത്രമാണുള്ളത്. 15 പേർ പരിശീലനത്തിലാണ്. മൂന്നുപേർ ഇവർക്ക് പരിശീലനം നൽകാനായും പോയതോടെയാണ് ജീവനക്കാരുടെ വലിയ കുറവ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള റസ്ക്യു വാഹനങ്ങളുടെ അപര്യാപ്തതയും യൂനിറ്റിെൻറ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. തീയണക്കാനുള്ള മൂന്നു വാഹനവും അപകടങ്ങൾ ഉണ്ടാകുേമ്പാൾ ഉപയോഗിക്കുന്ന ഒരു റിക്കവറി വാനും ആംബുലൻസുമാണ് നിലവിൽ കണ്ണൂർ യൂനിറ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.