ശ്രീകണ്ഠപുരം: മടമ്പം - അലക്സ് നഗർ പ്രദേശങ്ങളിൽ കാറ്റിൽ വ്യാപക കൃഷിനാശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. പ്രദേശത്തെ നിരവധി കർഷകരുടെ റബർ, വാഴ, കമുക്, തെങ്ങ്, മറ്റ് മരങ്ങൾ തുടങ്ങിയവ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പണ്ടാരശ്ശേരിൽ ജോയി, കണിയാംപറമ്പിൽ കുര്യൻ, കൊല്ലന്തോട്ട് ചാക്കോ, മുരിയങ്കോട്ട് തോമസ്, കൈതക്കനിരപ്പേൽ കുര്യൻ, കരിമ്പിൽ ചാക്കോ, പറൻപേട്ട് ടോമി, മുകളേൽ ജോസ്, ഇ.വി. പുരുഷോത്തമൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഏറെയും നാശമുണ്ടായത്. കൃഷി നശിച്ചവർക്ക് അടിയന്തര സഹായധനം അനുവദിക്കണമെന്ന് കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.