ഹിരോഷിമ സ്മൃതി സന്ധ്യ

കരിവെള്ളൂർ: ഹിരോഷിമ ദിനത്തിൽ പാട്ടിയമ്മ എ.യു.പി സ്കൂൾ ഒരുക്കിയ സ്മൃതി സന്ധ്യ നവ്യാനുഭവമായി. മൺചെരാതിൽ വിളക്കുകൊളുത്തി ബസാറിൽ ഒരുക്കിയ പരിപാടിയിൽ കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും സമാധാന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ നിർമിച്ച സഡാക്കോ കൊക്കുകളെയും വെള്ളരിപ്രാവുകളെയും ആകാശത്തേക്ക് പറത്തി. ടി.വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.പി. ഹരീന്ദ്രനാഥ്, കെ. അനിൽകുമാർ, ടി. മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.വി. മീന, സി. പുഷ്പലത, കെ. അനിത, പി.കെ. കനകം, പി. സുരേശൻ, സ്കൂൾ ലീഡർ ആദർശ് ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.