ഡയാലിസിസ്​ സെൻറർ സജ്ജീകരണം ഉദ്ഘാടനം ചെയ്തു

പഴയങ്ങാടി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സർക്കാർ അനുവദിച്ച ഡയാലിസിസ് സ​െൻറർ സജ്ജീകരണ പ്രവൃത്തി ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ആബിദ, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.വി. അബ്ദുൽ റഷീദ്, ഒ.വി. ഗീത, കെ.പി. കമലാക്ഷി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനീഷ് ബാബു, കെ. പത്മനാഭൻ, എ.ടി. കൃഷ്ണൻ, എ.പി. ബദറുദ്ദീൻ, ടി. രാജൻ, എ.കെ. ഗോവിന്ദൻ, പി.പി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.