പശുക്കുട്ടികൾ കനാലിൽ; രക്ഷകരായി ഫയർഫോഴ്​​സ്​

കണ്ണൂർ: കനാലിൽ കുടുങ്ങിയ പശുക്കുട്ടികളെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. മരക്കാർകണ്ടിയിൽനിന്ന് തുടങ്ങി കണ്ണൂർസിറ്റി പൊലീസ് സ്റ്റേഷനു പിന്നിലൂടെ പോകുന്ന കനാലിലാണ് രണ്ടു പശുക്കുട്ടികൾ അകപ്പെട്ടത്. മരക്കാർകണ്ടി സർവിസ് സ്റ്റേഷനു സമീപത്തുനിന്ന് കനാലിനകത്ത് കടന്നതാകുമെന്ന് കരുതുന്നു. തുടർന്ന് ഒരു കിലോമീറ്ററിലധികം കനാലിലൂടെ നടക്കുകയായിരുന്നു. പുറത്തുകടക്കാനാകാതെ കുടുങ്ങിയ പശുക്കുട്ടികളെ രക്ഷിക്കാൻ സമീപവാസിയായ പള്ളിക്കലകത്ത് അബ്ദുസ്സത്താറി​െൻറ നേതൃത്വത്തിൽ സമീപവാസികൾ ശ്രമിെച്ചങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് കണ്ണൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർമാൻമാരായ വിനേഷി​െൻറ നേതൃത്വത്തിലെത്തിയ സംഘം കയർ ഉപയോഗിച്ച് പശുക്കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.